കെണിയിൽ കുടുങ്ങിയ എലി കെണിയായി, അജയ് കുമാറിനെ പൊലീസ് പൊക്കി -Video
ചണ്ഡിഗഡ്: കെണിയിൽ കുടുങ്ങിയ എലി തനിക്ക് വലിയ െകണിയായി മാറുമെന്ന് ചണ്ഡിഗഡിലെ സെക്ടർ 23ൽ താമസക്കാരനായ അജയ് കുമാർ കരുതിയിരുന്നില്ല. വീട്ടിലെ എലിശല്യം കാരണം കെണിയൊരുക്കാൻ തീരുമാനിച്ചത് അജയ് കുമാറിനെ കൊണ്ടെത്തിച്ചത് പൊലീസ് സ്റ്റേഷനിലാണ്.
കെണിയിൽ കുടുങ്ങിയ എലിയെ വീടിനടുത്ത് എവിെടയെങ്കിലും ഉപേക്ഷിക്കാനാണ് ആ ഇരുമ്പുകൂടൂമായി അയാൾ പുറത്തിറങ്ങിയത്. പറ്റിയ സ്ഥലം നോക്കി എലിയെ തുറന്നുവിട്ട് വീട്ടിലേക്ക് തിരിച്ചുനടക്കുന്നതിനിടയിൽ പൊടുന്നനെയെത്തിയ പൊലീസ് പട്രോളിങ് ജീപ്പ് പദ്ധതികളെല്ലാം താളം തെറ്റിച്ചു. പുലർകാല നടത്തത്തിനിറങ്ങിയവരെ പൊക്കാൻ റോന്തുചുറ്റുന്ന പൊലീസിെൻറ മുന്നിലാണ് മദർ തെരേസ ഹോമിനു മുന്നിൽവെച്ച് എലിപ്പെട്ടിയുമായി അജയ് കുടുങ്ങിയത്. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിന് പൊലീസ് സംഘം അയാളെ പിടികൂടി.
കുളിക്കാനിറങ്ങും മുമ്പ് കെണിയിൽ എലി കുടുങ്ങിയതു കണ്ട് അതിനെ ഉപേക്ഷിക്കാനിറങ്ങിയതാെണന്നുള്ള കഥകളൊക്കെ പറഞ്ഞുനോക്കിയെങ്കിലും അവർ വിട്ടില്ല. ആ എലിപ്പെട്ടിയുമായി അജയ് കുമാറിനെ മറ്റു ലോക്ഡൗൺ ലംഘകർക്കൊപ്പം സെക്ടർ 17 പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിന്നീട് മണിക്കൂറുകൾ സ്റ്റേഷനു മുന്നിലെ വഴിയിൽ ഇരുത്തിച്ചശേഷമാണ് അജയ് കുമാറിനെ പൊലീസ് പോകാൻ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.