കോട്ട (രാജസ്ഥാൻ): ശനിയാഴ്ച ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജസ്ഥാനിലെ കോട്ട ജെ.കെ. ലോ ൺ ആശുപത്രിയിൽ 35 ദിവസത്തിനിടെ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി.
കഴിഞ്ഞ ഡിസംബറിൽ മാത്രം 100 ശിശുക്കളാണ് ഇൗ സർക്കാർ ആശുപത്രിയിൽ മരിച്ചത്. ഈ വർഷം ഇതുവരെ ഏഴ് കുട്ടികൾ കൂടി മരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ആശുപത്രിയിൽ പ രിശോധനക്കെത്തി. ജോഥ്പുർ എ.ഐ.ഐ.എം.എസിലെ വിദഗ്ധരടങ്ങുന്ന സംഘം ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ച ികിത്സ പിഴവ് വന്നിട്ടുണ്ടോയെന്നും പരിശോധിക്കുകയാണ്. ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിച്ച് ശിശുമരണങ്ങ ൾ ആവർത്തിക്കാതിരിക്കാൻ എത്ര ഫണ്ട് അനുവദിക്കേണ്ടി വരുമെന്ന കണക്കെടുപ്പും വിദഗ്ധർ നടത്തും.
കോട്ടയിൽ നിന്നുള്ള എം.പിയും ലോക ്സഭ സ്പീക്കറുമായ ഓം ബിർളയും ആശുപത്രിയിലെത്തി മരിച്ച ശിശുക്കളുടെ മാതാപിതാക്കളും ബന്ധുക്കളുമായി ചർച്ച നടത്തുന്നുണ്ട്. അതേസമയം, രാജസ്ഥാനിലെ മറ്റൊരു ആശുപത്രിയിൽ നിന്നും കൂട്ട ശിശുമരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രതിഷേധം വർധിപ്പിക്കുകയാണ്. ബുന്ധി ജില്ലയിലെ ആശുപത്രിയിൽ ഡിസംബറിൽ 10 നവജാത ശിശുക്കൾ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ശിശുമരണം വർധിച്ചുവരുന്നത് കോൺഗ്രസിനെതിരായ ശക്തമായ രാഷ്ട്രീയ ആയുധമാക്കുകയാണ് ബി.ജെ.പി. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിന് പകരം കോട്ടയിലെ ശിശുമരണങ്ങൾക്ക് ഉത്തരവാദിത്തം പറയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ‘മരിച്ച നവജാതശിശുക്കളുടെ അമ്മമാർ നിങ്ങളെ ശപിക്കും’ എന്നാണ് അമിത്ഷാ ജോഥ്പുരിൽ നടന്ന റാലിയിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിക്കാനെത്തിയ രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമെയ സ്വീകരിക്കാൻ ജീവനക്കാർ പച്ച പരവതാനി വിരിച്ചത് വിവാദമായിരുന്നു. പ്രതിപക്ഷം ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് മന്ത്രി വരുന്നതിന് തൊട്ടുമുമ്പ് പരവതാനി നീക്കുകയും ചെയ്തു.
ഇത്തരം ഒരുക്കങ്ങെള കുറിച്ച് അറിഞ്ഞപ്പോൾ തന്നെ താനത് വിലക്കിയെന്ന് പിന്നീട് മന്ത്രിയും പ്രതികരിച്ചു. എന്നാൽ, മന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് അധികൃതർ ആശുപത്രിയിലെ തകർന്ന ഭാഗങ്ങൾ നന്നാക്കിയതും ഭിത്തികൾ വൈറ്റ്വാഷ് ചെയ്തതും കുട്ടികളുടെ വാർഡുകളിലെ കേടായ ഉപകരണങ്ങൾ മാറ്റിയതുമെല്ലാം വിവാദമായിരുന്നു. ആശുപത്രി വളപ്പിൽ അലഞ്ഞുതിരിഞ്ഞ് നടന്ന 50ഓളം പന്നികളെയാണ് കോട്ട നഗർ നിഗം ‘ഒഴിപ്പിച്ചത്’.
ഡിസംബർ 23നും 24നും 48 മണിക്കൂറിനിടെ പത്ത് ശിശുക്കൾ മരിച്ചതോടെയാണ് കോട്ടയിലെ ശിശുമരണങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഡിസംബർ തുടക്കം മുതലുള്ള ശിശുമരണങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് ദേശീയ ശിശു സംരക്ഷണ കമ്മീഷനും ബി.ജെ.പി പാർലമെൻററി സംഘവും ആശുപത്രി സന്ദർശിച്ചിരുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ കോൺഗ്രസ് സർക്കാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്.
പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്ന പ്രധാന കാരണമെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് ദുലാര പറയുന്നത്. അതേസമയം 2014ല്‍ 11,98 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും ഇത് താരതമ്യം ചെയ്യുമ്പോള്‍ 2019ല്‍ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വിഷയത്തിൽ ഇടപെട്ടതോടെയാണ് കേന്ദ്ര ഉന്നതസംഘത്തിൻെറ സന്ദർശനം നടക്കുന്നത്.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പാർട്ടി സംസ്ഥാന പ്രസിഡന്റ് അവിനാഷ് പാണ്ഡേയോട് സോണിയാ ഗാന്ധി വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.