സത്യം പറയുന്നവരെ ബി.ജെ.പി വേട്ടയാടുന്നു -മമത ബാനർജി

ബർദ്വാൻ: സത്യം പറയുന്നവരെ ബി.ജെ.പി വേട്ടയാടുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മഹാരാഷ്ട്രയിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. ശിവസേന സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ വിമത പക്ഷം ബി.ജെ.പിയുമായി ചേർന്ന് നടത്തുന്ന നീക്കങ്ങൾക്കെതിരെ കടുത്ത നിലപാടെടുത്തതോടെയാണ് സഞ്ജയ് റാവത്തിനെ ഇ.ഡി വേട്ടയാടുന്നത്.

ഇത്തരത്തിലാണ് പൊതുജനത്തെയും ബി.ജെ.പി ഒതുക്കുന്നതെന്ന് മമത പറഞ്ഞു. സത്യം തുറന്ന് പറയുന്നവരെ നിശബ്ദരാക്കാൻ സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിക്കുകയാണ്. ഭരണകൂടത്തിന്‍റെ പീഡനം സഹിക്കാൻ വയ്യാതെയാണ് സംരംഭകർ നാടുവിടുന്നത്. ലക്ഷക്കണക്കിന് ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്. ഇതാണോ ജനാധിപത്യമെന്നും മമത തുറന്നടിച്ചു.

മുംബൈയിലെ ചില കെട്ടിടങ്ങളുടെ പുനർനിർമാണത്തിൽ അഴിമതി കാട്ടിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപിച്ചാണ് റാവത്തിനെ ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യയും സുഹൃത്തുക്കളും ഉൾപ്പെട്ട ചില സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. 

Tags:    
News Summary - Centre using CBI, ED against those 'speaking the truth', says Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.