ദുരന്തനിവാരണ ഫണ്ടായി യു.പി സർക്കാറിന് കേന്ദ്രം 14,246 കോടി അനുവദിച്ചു

ലഖ്നോ: യു.പി സർക്കാറിന് ദുരന്തനിവാരണ ഫണ്ടായി കേന്ദ്ര സർക്കാർ 14,246 കോടി അനുവദിച്ചു. ദുരന്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് യു.പി സർക്കാർ കാട്ടിയ മികവിനുള്ള അംഗീകാരം കൂടിയായാണ് തുക അനുവദിച്ചതെന്ന് സർക്കാർ വക്താവ് പറഞ്ഞു.

പ്രളയം, ക്ഷാമം, വരൾച്ച, കാട്ടുതീ, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. മുമ്പ് 3729 കോടിയാണ് ദുരന്തനിവാരണത്തിന് യു.പിക്ക് നൽകിയിരുന്നത്. ഇത്തവണ നാലിരട്ടിയോളം തുകയാണ് വകയിരുത്തിയത്.

അടുത്ത അഞ്ച് വർഷത്തേക്കുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണ് ഈ തുക ചെലവഴിക്കേണ്ടത്. മഹാരാഷ്ട്രക്കാണ് കേന്ദ്ര സർക്കാർ ദുരന്തനിവാരണത്തിന് ഏറ്റവും കൂടുതൽ തുക നൽകുന്നത്-23,737 കോടി. അടുത്തതായി കൂടുതൽ തുക യു.പിക്കാണ്. 

Tags:    
News Summary - Centre to give UP Rs 14,246 crore as Disaster Response Fund: UP Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.