ഇന്ധന വിലവർദ്ധനവിൽ കേന്ദ്രം രാജ്യത്തോട് മാപ്പ് പറയണം -കെ.ടി.ആർ

ഹൈദരാബാദ്: ഇന്ധനവില കുതിച്ചുയരുന്നതിന് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മാപ്പ്​ പറയണമെന്ന്​ ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി രാമറാവു വ്യാഴാഴ്ച ആവശ്യപ്പെട്ടു. ഇന്ധനവില വർധിപ്പിച്ച് സാധാരണക്കാരനെ ഭാരപ്പെടുത്തുന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമാണ്​ ബി.ആർ.എസ് നേതാവ് നടത്തിയത്​.

കേന്ദ്രം പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം തുറന്ന കത്തിൽ പറഞ്ഞു. തുറന്നുകാട്ടപ്പെട്ടു. 2013ൽ ഒരു ക്രൂഡ് ഓയിൽ ബാരലിന് 110 ഡോളറായിരുന്നപ്പോൾ ഒരു ലിറ്റർ പെട്രോളിന്റെ വില 76 രൂപയായിരുന്നു. ഇപ്പോൾ ക്രൂഡ് ഓയിൽ ബാരലിന് 66 ഡോളറായപ്പോൾ ഒരു ലിറ്റർ പെട്രോളിന്റെ വില 110 രൂപയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതാനും കോർപ്പറേറ്റുകൾക്ക് നേട്ടമുണ്ടാക്കാൻ വേണ്ടി മാത്രം വില വർധിപ്പിച്ച് പാവപ്പെട്ടവരെയും ഇടത്തരക്കാരെയും കേന്ദ്രം കബളിപ്പിക്കുകയാണെന്നും കെ.ടി.ആർ കൂട്ടിച്ചേർത്തു. 2014 മുതൽ ഇന്ധനവിലയിൽ 45 ശതമാനം വർധനയുണ്ടായതിനാൽ അവശ്യസാധനങ്ങൾക്കെല്ലാം വില കൂടിയതായി സംസ്ഥാന മന്ത്രി പറഞ്ഞു.

ഡീസൽ വിലക്കയറ്റം മൂലം പൊതുഗതാഗത നിരക്ക് വർധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾ നിർബന്ധിതരായെന്നും കേന്ദ്രസർക്കാർ കാരണം പൊതുഗതാഗത സംവിധാനം പ്രതിസന്ധിയിലാണെന്നും കെ.ടി.ആർ പറഞ്ഞു.

Tags:    
News Summary - Centre should apologise to the nation for fuel price hike: KTR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.