സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി: കേരളം, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ കണക്കുകൾ അവിശ്വസനീയമെന്ന് കേന്ദ്രം

ന്യൂഡൽഹി: സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് തെറ്റുതിരുത്തൽ നടപടികൾ സ്വീകരിച്ച് അവ വ്യക്തമാക്കിക്കൊണ്ട് സെപ്റ്റംബറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ബിഹാർ, മധ്യപ്രദേശ് സർക്കാറുകളോട് കേന്ദ്ര സർക്കാർ നിർദേശം. ഈ സംസ്ഥാനങ്ങൾ സമർപ്പിച്ച കഴിഞ്ഞ വർഷത്തെ കണക്കുകളിലാണ് പ്രശ്നങ്ങളുള്ളത്. ​പ്രധാൻമന്ത്രി പോഷൻ ശക്തി നിർമാൺ പദ്ധതിയുടെ പ്രൊജക്ട് അപ്രൂവൽ ബോർഡ് യോഗത്തിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്.

കേരളം സമർപ്പിച്ച കണക്കുകൾ അവിശ്വസനീയമാണെന്നും കണക്കുകൾ കൃത്യമാണോ എന്നറിയാൻ ഒരു സംഘത്തെ നിയോഗിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച 2022-23 വർഷത്തെ ഉച്ചയൂൺ വിവരങ്ങൾ കൃത്രിമമായി തയാറാക്കിയതാണെന്നാണ് സംശയിക്കുന്നത്. മധ്യപ്രദേശിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 68.78 ശതമാനം ഉച്ചയൂൺ നൽകിയെന്നും ആറ് മുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ 68.86 ശതമാനം നൽകിയെന്നുമാണ് കണക്ക്. എൽ.പി തലത്തിൽ സംസ്ഥാനത്തെ 22 ജില്ലകളും യു.പി തലത്തിൽ 21 ജില്ലകളും 65ശതമാനം എന്ന കണക്കാണ് കാണിച്ചിരിക്കുന്നത്. ഈ കണക്ക് കൃത്രിമമായി ഉണ്ടാക്കിയതും അവിശ്വസനീയവുമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ എജുക്കേഷൻ ആന്റ് ലിറ്ററസി വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു.

ഉച്ചഭക്ഷണം കൂടുതൽ പേരിലെത്തിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാനും അതിനായി നടത്തിയ ശ്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് സെപ്തംബറിൽ റിപ്പോർട്ട് നൽകാനുമാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിഹാറിൽ 2022-23 വർഷത്തിൽ സ്കൂളിൽപേര് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ എൽ.പി തലത്തിൽ 57 ശതമാനവും യു.പി തലത്തിൽ 58 ശതമാനവും പേർക്കാണ് ഉച്ചഭക്ഷണം നൽകുന്നത്.

സംസ്ഥാന ശരാശരി​യേക്കാൾ കുറവാണ് പാട്ന(55%), നളന്ദ(55%), വൈശാലി(46%), സിവാൻ(49%), ദർഭങ(29%), കിഷൺഗഞ്ച് (25%) എന്നിവിടങ്ങളിലെ ഉച്ചഭക്ഷണ ക​വറേജ് രേഖപ്പെടുത്തിയത്. ഇത് വ​ളരെ കുറവാണെന്നും മെച്ചപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. അതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം സെപ്തംബറോടെ റിപ്പോർട്ട് നൽകാനാണ് കേന്ദ്രത്തിന്റെ നിർദേശം.

അതേസമയം, കേരളത്തിന്റെ ഉച്ചഭക്ഷണ കണക്കുകളിലുംഒ കേന്ദ്രം അവിശ്വസനീയത പ്രകടിപ്പിച്ചു. ഒന്നു മുതൽ അഞ്ചുവരെയുള്ള 1,691,216 കുട്ടികളിൽ 99 ശതമാനം പേർക്കും ആറു മുതൽ എട്ടുവരെയുള്ള 1,145,178 വിദ്യാർഥികളിൽ 95 ശതമാനം പേർക്കും ഉച്ച ഭക്ഷണം നൽകുന്നുണ്ടെന്നാണ് കണക്ക്. ചില ജില്ലകളിൽ സ്കൂളിൽ പോകുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം ലഭിക്കുന്നുണ്ട്. എന്നാൽ ഇതും അവിശ്വസനീയമായ കണക്കാണെന്നും കേന്ദ്ര സർക്കാറിന്റെയും സംസ്ഥാന സർക്കാറിന്റെയും പ്രതിനിധികൾ ജില്ലകളില നേരിട്ട് സന്ദർശിച്ച് ഈ കണക്കുകളിലെ വിശ്വാസ്യത പരിശോധിക്കും.

Tags:    
News Summary - Centre seeks reports from Bihar, MP over ‘artificial, low’ midday meal coverage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.