തിഹാർ ജയിലിൽ ആപ് നേതാവിന് പ്രത്യേക പരിഗണന; റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ആപ് നേതാവ് സത്യേന്ദർ ജയിന് തിഹാർ ജയിലധികൃതർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ഡൽഹി ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച ഡൽഹി പ്രത്യേക കോടതിയെ അറിയിച്ചു. ആപ് നേതാവിന് പഴങ്ങളും സാലഡുകളും നേരിട്ട് എത്തിച്ചു കൊടുക്കുന്നുണ്ട്.

കൂട്ടുപ്രതി അങ്കുഷ് ജയിനിന്‍റെ മേൽനോട്ടത്തിൽ അജ്ഞാതർ സെല്ലുകൾ വൃത്തിയാക്കുന്നതായും ഇ.ഡി ആരോപിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന് പാർട്ടിയുടെ സൗത്ത് സോണിൽ പദവി നൽകാമെന്ന് പറയുകയും 50 കോടിയിലധികം രൂപ എ.എ.പിന് നൽകിയെന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ സഹായിച്ചെന്നും ആരോപിച്ചു. 

Tags:    
News Summary - Centre seeks report on Saytendar Jain's ‘special treatment’ in Tihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.