ന്യൂഡൽഹി: സ്ത്രീകളെ ആദരിക്കുന്ന ഏക പാർട്ടി ബി.ജെ.പിയാണെന്നും നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മുത്വലാഖ് നിരോധിക്കുന്നതിന് സുപ്രധാന ചുവടുവെപ്പ് നടത്തുമെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഗാസിയാബാദില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബി.എസ്.പിയും തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ധൈര്യം കാണിക്കണം. മതവുമായി ബന്ധപ്പെട്ട വിഷയമല്ല ഇത്. സ്ത്രീകളോടുള്ള ആദരവിന്റെയും അവരുടെ അന്തസ്സിന്റെയും വിഷയമാണ്. സര്‍ക്കാര്‍ വിശ്വാസങ്ങളെ ആദരിക്കുന്നു. എന്നാല്‍ അവക്കൊപ്പമുള്ള അനാചാരങ്ങളെ അംഗീകരിക്കുന്നില്ല.
സ്ത്രീകളുടെ അന്തസിനെ ഇല്ലതാക്കുന്നതാണ് മുത്വലാഖിെൻറ പാരമ്പര്യം. ഇത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.w
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.