ടിക്​ടോക്കിനും ഹലോക്കും കേ​​ന്ദ്രത്തിന്‍റെ നോട്ടീസ്​

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളായ ടിക്​ടോക്​, ഹലോ എന്നിവക്ക്​ കേന്ദ്ര സർക്കാറി​​െൻറ നോട്ടീസ്​. നോട്ടീസിനൊപ്പ മുള്ള 24 ചോദ്യങ്ങൾക്ക്​ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ നിരോധിക്കുമെന്നാണ്​ സർക്കാറി​​െൻറ ഭീഷണി. ടിക്​ടോക്കും ഹലോയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുന്നതായി സംഘ്​പരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്​ പ്രധാനമന്ത്രിക്ക്​ നൽകിയ പരാതിയെ തുടർന്ന് ഇലക്​ട്രോണിക്​സ്, ​െഎ.ടി മന്ത്രാലയത്തി​​​െൻറതാണ്​ നടപടി.

സർക്കാറുമായി സഹകരിച്ച്​ നീങ്ങാനുള്ള അവസരമായാണ്​ ഇതിനെ കാണുന്നതെന്നും സാ​േങ്കതികവിദ്യ മേഖലയിൽ അടിസ്​ഥാന സൗകര്യ വികസനത്തിന്​ അടുത്ത മൂന്നുവർഷത്തിനുള്ളിൽ ദശലക്ഷം ഡോളറി​​െൻറ നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്നും ടിക്ടോക്കും ഹലോയും സംയുക്​ത ​പ്രസ്​താവനയിൽ പറഞ്ഞു.


Tags:    
News Summary - Central Govt Notice to Tik Tok and Hello -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.