പാക്​​ ഡെപ്യൂട്ടി ഹൈകമീഷണറെ ഇന്ത്യ വിളിച്ചുവരുത്തി


ന്യൂഡൽഹി: പാകിസ്​താൻ​ സൈന്യം അതിർത്തിയിലെ വെടിനിർത്തൽ ലംഘിച്ച്​ ആക്രമണം നടത്തിയതിനെ തുടർന്ന്​ ഇന്ത്യയിലെ പാക്​ ഡെപ്യൂട്ടി ഹൈകമീഷണർ സയ്യിദ്​ ഹൈദർ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. മന്ത്രാലയത്തിൽ പാകിസ്​താൻ ഡിവിഷനിലെ ജോയൻറ്​ സെക്രട്ടറിയാണ്​ നടപടി സ്വീകരിച്ചത്​. 

സിവിലിയന്മാരെ ഉൾ​പ്പെടെ ലക്ഷ്യമിട്ട്​ പാക്​ സൈന്യം നടത്തുന്ന ആക്രമണങ്ങളെ അതിഗൗരവത്തോടെയാണ്​ കാണുന്നതെന്ന്​ മ​ന്ത്രാലയം വ്യക്തമാക്കി. അതിനിടെ, ഇന്ത്യ വെടിനിർത്തൽ ലംഘിച്ചെന്നാരോപിച്ച്​ ഇസ്​ലാമാബാദിൽ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തി പാകിസ്​താൻ പ്രതിഷേധം അറിയിച്ചു.
 

Tags:    
News Summary - Ceasefire Violation by Pak - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.