Posted On
date_range Updated On
date_range കശ്മീരിൽ വീണ്ടും പാക് െവടിെവപ്പ്
കശ്മീർ: ജമ്മു കശ്മീരിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്ക് സമീപം പൂഞ്ച് ജില്ലയിൽ ബലക്കോട്ടിലും രജൗരിയിൽ മൻജക്കോട്ടും ഭിംബർ ഗലി മേഖലയിലും പാക് വെടിവെപ്പ് നടന്നു. ഇന്ന് രാവിലെയുണ്ടായ വെടിെവപ്പിനെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
നേരത്തെ, ജൂലൈ 12നും ഒമ്പതിനും വെടിനിർത്തൽ കരാർ ലംഘനം നടന്നിരുന്നു. ജൂണിൽ മാത്രം പാകിസ്താൻ 23 തവണ കരാർലംഘിച്ചുവെന്നാണ് അധികൃതർ പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.