സി.ബി.എസ്.ഇ പരീക്ഷാ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷാ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പത്താം ക്ലാസ് പരീക്ഷ നടത്തുന്ന പക്ഷം രാജ്യത്ത് എല്ലായിടത്തും ഒരു പോലെ നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് മലയാളി വിദ്യാർഥികൾ സമർപ്പിച്ച ഹരജിയാണ് പരിഗണിക്കുക. അല്ലാത്ത പക്ഷം അത് തുല്യതാവകാശ ലംഘനമാണെന്ന് അനസൂയ തോമസ്, ഗായത്രി തോമസ് എന്നിവരാണ് ഹരജിയിൽ പരാതിപ്പെട്ടത്. ചോർച്ചയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയിലെ റോഹൻമാത്യു സമർപ്പിച്ച ഹരജിയും പരിഗണനക്ക് എടുത്തേക്കാം. പത്താം ക്ലാസ് പരീക്ഷ ഇനി നടത്തില്ലെന്ന തീരുമാനമായിരിക്കും സി.ബി.എസ്.ഇ കോടതിയെ അറിയിക്കുക.

Tags:    
News Summary - CBSE Exam Case in Supreme Court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.