പരീക്ഷക്ക്​ മുമ്പ്​ ചോദ്യപേപ്പറി​െൻറ കോപ്പി സി.ബി.എസ്​.ഇ ചെയർമാന്​ ലഭിച്ചു

ന്യൂഡൽഹി: പത്താംക്ലാസ്​ കണക്ക്​ പരീക്ഷയുടെ ചോദ്യപേപ്പറി​​​െൻറ കോപ്പി സി.ബി.എസ്​.ഇ ചെയർമാൻ അനിത കർവാളിന്​ പരീക്ഷക്ക്​ മുമ്പ്​ ലഭിച്ചിരുന്നതായി റിപ്പോർട്ട്​. ബുധനാഴ്​ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറി​​​െൻറ കോപ്പി ചൊവ്വാഴ്​ച്ച തന്നെ ചെയർമാന്​ ലഭിച്ചു. തനിക്ക്​ കിട്ടിയത്​ ചോദ്യപേപ്പറി​​​െൻറ കയ്യെഴുത്ത്​ കോപ്പിയായതിനാൽ ചോർന്നതാ​യിരിക്കുമെന്ന സംശയം ഉണ്ടായില്ല എന്നാണ്​ അവർ പൊലീസിൽ മൊഴി നൽകിയത്​. 

ചോദ്യപേപ്പർ ചോർച്ചക്ക്​ പിന്നിൽ വൻ സംഘം പ്രവർത്തിച്ചിട്ടുണ്ടെന്നാണ്​ നിഗമനം. കേസ്​ അന്വേഷിക്കുന്ന പൊലീസ്​  പ്രത്യേക സംഘം കഴിഞ്ഞ ദിവസം 25 പേരെ ചോദ്യം ചെയ്​തിരുന്നു. വാട്ട്​സ്​ ആപ്പ്​ വഴിയാണ്​ ​പത്താംക്ലാസ്​ കണക്ക്​ പരീക്ഷ ചോദ്യപേപ്പർ ​ചോർന്നത്​. അതിനാൽ തന്നെ ഏതു സ്രോതസിൽ നിന്നാണിത്​ ആദ്യം പുറത്തായതെന്ന്​ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്​. കേസുമായി ബന്ധപ്പെട്ട്​ പരീക്ഷാ കേ​ന്ദ്രങ്ങളിലെ അധ്യാപകരെയും പൊലീസ്​ ചോദ്യം ചെയ്​തു. 

കഴിഞ്ഞ ദിവസം നടന്ന സി.ബി.എസ്​.ഇ പത്താംക്ലാസ്​ കണക്കു പരീക്ഷ ചോദ്യപേപ്പറും തിങ്കളാഴ്​ച നടന്ന പ്ലസ്​ടു ഇക്​ണോമിക്​സ്​ ചോദ്യപേപ്പറുമാണ്​ ചോർന്നത്​. തുടർന്ന്​ ഇൗ രണ്ടു പരീക്ഷകളും സി.ബി.എസ്​.ഇ റദ്ദാക്കിയിരുന്നു. 

Tags:    
News Summary - CBSE Chairperson Received Copy of Leaked Mathematics Paper a Day Before Exam- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.