ആശുപത്രിയിൽവെച്ച്​ ഐസ്​ക്രീം കഴിച്ച യുവതി മരിച്ചു, പിന്നാലെ ബന്ധുവും; അന്വേഷണം ഏറ്റെടുത്ത്​ സി.ബി.ഐ

ന്യൂഡൽഹി: ആശുപത്രിൽ ചികിത്സയിലായിരുന്ന​ നാഗലാൻഡ്​ യുവതി ഐസ്​ക്രീം കഴിച്ചതിന്​ ശേഷം മരിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത്​ സി.ബി.ഐ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ്​ അന്വേഷണം.

യുവതിയുടെ ബന്ധുവിന്‍റെ മരണവും സി.ബി.ഐ അന്വേഷിക്കും. യുവതി മരിച്ച്​​ ഒരു ദിവസത്തിന്​ ശേഷം ഹോട്ടൽ മുറിയിൽ സഹോദരപുത്രനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ജൂണിലാണ്​​​ റോസി സാഗ്​മയെ ഗുരുഗ്രാം ആൽഫ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നത്​. കൈകാലുകൾക്ക്​ അമിത വേദന, രക്തസ്രാവം എന്നിവയെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. റോസിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നുവെങ്കിലും ഡോക്​ടർമാരുടെ സാന്നിധ്യത്തിൽ ഐസ്​ക്രീം കഴിച്ചതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ജൂൺ 24ന്​ ​റോസി മരിച്ചു.

ഡൽഹിയിൽ റോസിക്കൊപ്പമാണ്​ സഹോദര പുത്രനായ സാമുവൽ സാഗ്​മയും താമസിച്ചിരുന്നത്​. റോസിയുടെ മരണം ഡോക്​ടർമാരുടെയും ജീവനക്കാരുടെയും അനാസ്​ഥയാണെന്ന്​ സാമുവൽ ആരോപിച്ചിരുന്നു. റോസിയുടെ മരണം സംഭവിച്ച്​ 24 മണിക്കൂറിനകം സാമുവലിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

​റോസിയുടെ മരണം ആശുപത്രിക്കാരുടെ അനാസ്​ഥ മൂലമാണെന്നും അത്​ തുറന്നുപറഞ്ഞ സാമുവലിനെ അപായപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. സി.ബി.ഐ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്​തു. സംഭവത്തിൽ സി.ബി.ഐ അ​േന്വഷണം ആവശ്യപ്പെട്ട്​ നാഗാലാന്‍റിലെ പ്രമുഖ നേതാക്കൾ ആഭ്യന്തരമന്ത്രാലയത്തിന്​ ക​ത്തയച്ചിരുന്നു. 

Tags:    
News Summary - CBI to probe case of Nagaland woman who died after eating ice cream in hospital ICU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.