സി.വി.സി രഹസ്യ റിപ്പോർട്ടിലെ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിൽ നടപടി‍യില്ല -സുപ്രീംകോടതി

ന്യൂഡൽഹി: സി.വി.സി റിപ്പോർട്ടിൻമേൽ സി.ബി.​െഎ മുൻ ഡയറക്ടർ അലോക് വർമ്മ സമർപ്പിച്ച മറുപടി മാധ്യമങ്ങൾക്ക് ചോർന്നുവെന്ന ആരോപണത്തിൽ അലോക് വർമ്മയുടെ അഭിഭാഷകൻ ഫാലി നരിമാൻ സുപ്രീംകോടതിയിൽ വിശദീകരണം നൽകി. കോടതിയിൽ ആദ്യമായി ഫയൽ ചെയ്ത കാര്യം മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ ആകുമോയെന്നത് വലിയ ചോദ്യമാണെന്ന് ഫാലി നരിമാൻ പറഞ്ഞു.

അത് പരിശോധിക്കപ്പെടേണ്ടതാണ്. വിലക്കാൻ രാജിസ്ട്രാർക്ക് അധികാരമില്ല. പ്രസിദ്ധീകരണം തടയാൻ ആകില്ല. എന്നാൽ പ്രസിദ്ധീകരിക്കുന്നത് താൽകാലികമായി നീട്ടിവയ്ക്കാൻ ആവശ്യപ്പെടാമെന്ന് കോടതി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും നരിമാൻ ചൂണ്ടിക്കാട്ടി.

അതേസമയം, തങ്ങൾ ഇക്കാര്യത്തിൽ ഒരു ഉത്തരവും ഇറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. സി.വി.സി രഹസ്യ റിപ്പോർട്ടിലെ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്ന വിഷയത്തിൽ തുടർനടപടി ഉണ്ടാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത് ദൗർഭാഗ്യകരം ആയിക്കോട്ടെ എന്നും ചീഫ് ജസ്റ്റസ് പറഞ്ഞു. ഇതിനിടെ, കഴിഞ്ഞ തവണ കേസ് മാറ്റിവെച്ചത് ദൗർഭാഗ്യകരമെന്ന് സി.ബി.െഎ ഉദ്യേഗസ്ഥൻ എൻ.കെ സിൻഹ ചൂണ്ടിക്കാട്ടി.

സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്ന നടപടിയിൽ കേന്ദ്ര വിജിലൻസ് കമീഷൻ കൂടി ഭാഗമാണ്. അലോക് വർമ്മയെ ചുമതലയിൽ നിന്ന് നീക്കിയത് ഒരു അടിസ്ഥാനവുമില്ലാതെ ആണ്. സെലക്ഷൻ കമ്മിറ്റിയുടെ അനുമതി ഇല്ലാതെ വർമയെ നീക്കിയത് ചട്ടവിരുദ്ധമാണെന്നും അഡ്വ. നരിമാൻ പറഞ്ഞു.

അലോക് വർമ്മയുടെ ചിറക് അരിയുകയായിരുന്നു സർക്കാർ ഉദ്ദേശം. സ്ഥലംമാറ്റം പോലും സെലക്ഷൻ കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ സാധ്യമാകൂ എന്നിരിക്കെ എങ്ങനെയാണ് ചിറകരിയാൻ ആവുകയെന്നും നരിമാൻ കോടതിയിൽ ചോദിച്ചു.


Tags:    
News Summary - CBI crysis: alok varma suprme court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.