ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് കനത്ത പ്രഹരമേൽപിച്ച സുപ്രീംകോടതി വിധിക്കു പിന്നാ ലെ സി.ബി.െഎ ഡയറക്ടർ അലോക് വർമ വീണ്ടും ചുമതലയേറ്റു. 77 ദിവസത്തെ നിർബന്ധിത അവധിക ്കുശേഷമാണ് വർമ തിരിച്ചെത്തിയത്. കോടതി വിധിപ്രകാരം സുപ്രധാന നയതീരുമാനങ്ങൾ എട ുക്കുന്നതിന് സ്വാതന്ത്ര്യമില്ലെങ്കിലും അടുത്തിടെ നിയമിതനായ താൽകാലിക ഡയറക്ടർ എം. നാഗേശ്വര റാവു ഇറക്കിയ എല്ലാ സ്ഥലം മാറ്റ ഉത്തരവുകളും കസേരയിലിരുന്ന് മണിക്കൂറുകൾക്കകം വർമ റദ്ദാക്കി. ജനുവരി 31ന് വർമ വിരമിക്കും.
അതിനിടെ പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ജഡ്ജി എന്നിവരടങ്ങിയ നിയമനസമിതി ബുധനാഴ്ച യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. യോഗം വ്യാഴാഴ്ച വീണ്ടും ചേരും. വർമ പദവിയിൽ തുടരണമെന്നാണ് കോൺഗ്രസ് നിലപാട്.
കഴിഞ്ഞ ഒക്ടോബർ 23ന് അർധരാത്രിയാണ് വർമയോട് നിർബന്ധിത അവധിയിൽ പോകാൻ കേന്ദ്ര സർക്കാർ നിർദേശിച്ചത്. ഡെപ്യൂട്ടി ഡയറക്ടറും പ്രധാനമന്ത്രി മോദിയുെട വിശ്വസ്തനുമായ രാകേഷ് അസ്താനയുമായുള്ള തർക്കമാണ് ഇരുവരുടെയും സ്ഥാനം തെറിക്കുന്നതിലേക്ക് എത്തിച്ചത്. പകരം ജോയൻറ് ഡയറക്ടർ നാഗേശ്വര റാവുവിന് താൽകാലിക ചുമതല നൽകുകയായിരുന്നു.
കുറഞ്ഞത് രണ്ടു വർഷമെങ്കിലും സി.ബി.െഎ ഡയറക്ടറെ മാറ്റാനാകില്ലെന്ന വ്യവസ്ഥ കാറ്റിൽപറത്തിയാണ് വർമയെ ഒഴിവാക്കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച സുപ്രീംകോടതി തുടരാൻ അനുവദിച്ചത്. സി.ബി.െഎ തലപ്പത്തെ ഏറ്റവും മുതിർന്ന രണ്ടുപേരുടെ തർക്കം കാരണം നടപടി എടുക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന കേന്ദ്രത്തിെൻറ നിലപാട് കോടതി തള്ളി. വർമയുടെ കാര്യത്തിൽ എന്തു തുടർതീരുമാനവും എടുക്കാൻ ഡയറക്ടറെ നിയമിക്കുന്ന ഉന്നത സമിതിക്കു മാത്രമേ അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.