ന്യൂഡൽഹി: ബാങ്കുകളുടെ കൺസോർട്യത്തെ കബളിപ്പിച്ച് 2240 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സൂര്യ വിനായക് ഇൻഡസ്ട്രീസ് ലിമിറ്റഡിെൻറ നാലു ഡയറക്ടർമാരെ സി.ബി.െഎ അറസ്റ്റ് ചെയ്തു. പഞ്ചാബ് നാഷനൽ ബാങ്കിെൻറ പരാതിയിൽ സഞ്ജയ് ജെയ്ൻ, രാജീവ് ജെയ്ൻ, റോഹിത് ചൗധരി, സഞ്ജീവ് അഗർവാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു. നാലു പേർ 100ലേെറ ‘കടലാസ് കമ്പനി’കളിലേക്ക് ബാങ്ക് ഫണ്ട് തിരിച്ചുവിട്ട് ധനാപഹരണം നടത്തിയെന്നാണ് പരാതി. കമ്പനി വിദേശത്ത് തട്ടിക്കൂട്ടിയ ആറ് കമ്പനികളുടെ പ്രവർത്തനത്തിന് 300 കോടി രൂപ ചെലവഴിച്ചതും കണ്ടെത്തിയിട്ടുണ്ട്. രേഖകളിൽ മാത്രമുള്ള കമ്പനികളുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്താനായി കഴിഞ്ഞ മാസം രാജ്യവ്യാപകമായി സി.ബി.െഎ നടത്തിയ റെയ്ഡിെൻറ തുടർനടപടിയാണ് നാലു പേരുടെ അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.