ജനുവരി പകുതിയോടെ പണക്ഷാമത്തിന്​ പരിഹാരം– അമിതാഭ്​ കാന്ത്​

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കൽ മൂലമുണ്ടായിട്ടുള്ള പണക്ഷാമത്തിന്​ ജനുവരി പകുതിയോടു കൂടി പരിഹാരമുണ്ടാകുമെന്ന്​ നീതി ആയോഗ്​ സി.ഇ.ഒ അമിതാഭ്​ കാന്ത്​ പറഞ്ഞു. 

ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി സർക്കാർ രൂപീകരിക്കുന്ന ഉന്നതതല കമ്മിറ്റയുടെ തലവനായി അമിതാഭ്​ കാന്തിനെയാണ്​ തെരഞ്ഞെടുത്തിരിക്കുന്നത്​. സാമ്പത്തിക മേഖലയിലെ പരമാധി മേഖലകളിൽ പണരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്ന നടപടികൾ സമിതി കൈകൊള്ളുമെന്നാണ്​ അറിയുന്നത്​.രാജ്യത്തെ 80 ശതമാനം ഇടപാടുകൾ ഡിജിറ്റലാക്കി മാറ്റുന്നതിനായി  കർമ്മ പരിപാടി തയ്യാറാക്കുമെന്നു ഇത്​  കൃത്യമായി നടപ്പിലാവുന്നുണ്ടോ എന്ന്​ ഉറപ്പ്​ വരുത്തുമെന്നും അമിതാഭ്​ കാന്ത്​ പറഞ്ഞു. 


രാജ്യം 7.5 ശതമാനം വളർച്ച കൈവരിക്കണമെങ്കിൽ കൂടുതലായി ഡിജിറ്റിൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കണമെന്ന്​ അമിതാഭ്​ അറിയിച്ചു. രാജ്യത്തെ 100  കോടി  ജനങ്ങൾ ബയോമെട്രിക്​ സംവിധാനത്തിന്​ കീഴിലാണ്​. അതുപോലെ തന്നെ 100  കോടി ജനങ്ങൾക്ക്​ മൊബൈൽ ഫോൺ കണക്ഷനും ലഭ്യമാണ്​ ഇത്തരമൊരു രാജ്യത്ത്​ തീർച്ചയായും കൂടുതൽ ഇടപാടുകൾ ഒാൺലൈനിലൂടെ നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

മൊബൈൽ ഫോൺ ലഭ്യമല്ലാത്തവർക്ക്​ ആധാറി​െൻറ സഹായത്തോട്​ കൂടി ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സാധിക്കും. അടുത്ത ആറ്​ മാസത്തിനുളളിൽ രാജ്യത്തെ മൊബൈൽ ഫോൺ ഉപഭോക്​താകൾക്ക്​ അവരുടെ ഇടപാടുകൾ ഒാൺലൈനായി നടത്തുകയാണെങ്കിൽ വൈകാതെ തന്നെ ഡിജിറ്റൽ ഇക്കോണമി എന്ന തലത്തിലേക്ക്​ ഇന്ത്യക്ക്​ ഉയരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി ലക്കി ഗൃഹക്​​ യോജന, ഡിഗി ധൻ വ്യാപാരി യോജന പോലുള്ള പദ്ധതകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​. വ്യാപാരികൾ ഡിജിറ്റൽ ഇടപാടുകളിലേക്ക്​ മാറു​േമ്പാൾ അക്കൗണ്ട്​ ബുക്കുകൾ സൂക്ഷിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ​ നികുതി ഉദ്യേഗസ്​ഥരിൽ നിന്ന്​ പ്രശ്​നങ്ങളുണ്ടാവിലെന്നും അമിതാഭ്​ കാന്ത്​ ഉറപ്പ്​ കൊടുത്തു.

Tags:    
News Summary - Cash shortage to end by mid-January: Amitabh Kant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.