മുംബൈയിൽ ഇ.ഡി ചമഞ്ഞ് വ്യവസായിയുടെ സ്ഥാപനത്തിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്തു

മുംബൈ: മുംബൈയിൽ ഇ.ഡി ഓഫീസർ ചമഞ്ഞ് വ്യവസായിയുടെ സ്ഥാപനത്തിൽ തട്ടിപ്പ്. അജ്ഞാതരായ 4 പേർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥാരാണെന്ന വ്യാജേന മുംബൈയിലെ വ്യവസായിയുടെ സ്ഥാപനത്തിൽ റെയ്ഡിന് എത്തുകയായിരുന്നു. റെയ്ഡ് നടത്തി പ്രതികൾ 25 ലക്ഷം രൂപയും 1.70 കോടി വിലവരുന്ന സ്വർണവുമായി കടന്നുകളഞ്ഞു.

മുംബൈയിലെ സാവേരി ബസാറിലാണ് സംഭവം. പ്രതികൾക്കെതിരെ ഐ.പി.സി സെക്ഷൻ 394, 506 (2) 120 ബി പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. പ്രതികൾക്കായി സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരുന്നു. സമാനമായ സംഭവം തിങ്കളാഴ്ചയും നടന്നതായി മുംബൈ പൊലീസ് അറിയിച്ചു.

Tags:    
News Summary - cash and gold stolen from businessmans office in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.