ഇന്ദോർ: മധ്യപ്രദേശ് പബ്ലിക് സർവിസ് കമീഷൻ ഞായറാഴ്ച നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ എന്നവകാശപ്പെട്ട് വ്യാജ ചോദ്യപേപ്പർ ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച അജ്ഞാതനെതിരെ പൊലീസ് കേസെടുത്തു.
പ്രാഥമിക ഘട്ട പരീക്ഷയുടെ ചോർന്ന ചോദ്യേപപ്പർ എന്ന അവകാശവാദവുമായി സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ടെലിഗ്രാമിലാണ് വിൽപനക്ക് ശ്രമം നടന്നത്. 2500 രൂപയാണ് ചോദ്യപേപ്പറിന് വിലയിട്ടത്. ഒരു ഉദ്യോഗാർഥിയാണ് ഇക്കാര്യം പുറത്തെത്തിച്ചത്.
പണമടക്കാൻ ക്യൂ.ആർ കോഡും നൽകിയിരുന്നതായി ഉദ്യോഗാർഥി പറഞ്ഞു. ഞായറാഴ്ച നടന്ന പരീക്ഷയുടെ യഥാർഥ ചോദ്യപേപ്പറുമായി ടെലിഗ്രാമിൽ പ്രചരിച്ച ചോദ്യേപപ്പർ ഒത്തുനോക്കിയപ്പോൾ വ്യാജമാണെന്ന് തെളിഞ്ഞതായി എം.പി.പി.എസ്.സി ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി രവീന്ദ്ര പഞ്ച്ഭായ് പറഞ്ഞു. ഡെപ്യൂട്ടി കലക്ടർ ഉൾപ്പെടെ 110 തസ്തികകളിലേക്കുള്ള പരീക്ഷ 1.83 ലക്ഷം ഉദ്യോഗാർഥികളാണ് എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.