കോവിഡ്​ മാനദണ്ഡം ലംഘിച്ചു; സുഹൈൽ ഖാനും അർബാസിനുമെതിരെ കേസ്​

മുംബൈ: വിദേശത്തുനിന്നു വരുന്നവർ പാലിക്കേണ്ട കോവിഡ്​ മാനദണ്ഡം ലംഘിച്ചതിന്​ ബോളിവുഡ്​ താര സഹോദരങ്ങളായ അർബാസ്​ ഖാനും സുഹൈൽ ഖാനുമെതിരെ മുംബൈ പൊലീസ്​ കേസെടുത്തു. സുഹൈൽ ഖാ​‍െൻറ മകൻ നിർവാൻ ഖാനെതിരെയും കേസെടുത്തിട്ടുണ്ട്​.

യു.എ.ഇയിൽനിന്ന്​ വന്ന മൂവരോടും ബാന്ദ്രയിലെ ഹോട്ടലിൽ ഒരാഴ്​ച നിരീക്ഷണത്തിൽ കഴിയാൻ നിർദേശി​െച്ചങ്കിലും അതു ലംഘിച്ച്​ വീട്ടിലേക്ക്​ പോയെന്ന്​ അധികൃതർ പറഞ്ഞു. ബ്രിട്ടനിൽ തീവ്ര വ്യാപനശേഷിയുള്ള കോവിഡ്​ വൈറസ്​ കണ്ടെത്തിയതി​നെ തുടർന്ന്​ യൂറോപ്പിൽനിന്നും ഗൾഫ്​ നാടുകളിൽനിന്നും വരുന്നവരോട്​ ഒരാഴ്​ച ഔദ്യോഗിക നിരീക്ഷണത്തിൽ കഴിയാൻ ബൃഹൻ മുംബൈ മുനിസിപ്പൽ കൗൺസിലി​‍െൻറ നിർദേശമുണ്ട്​.

അതേസമയം, താനും അർബാസും ഡിസംബർ 25നും നിർവാൻ 30നുമാണ്​ ​ദുബൈയിൽനിന്ന്​ എത്തിയതെന്നും സുഹൈൽ ഖാൻ പറഞ്ഞതായി ആരോഗ്യവകുപ്പ്​ അധികൃതർ പറഞ്ഞു. ക്വാറ​ൻറീനു വേണ്ടി ബാന്ദ്രയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടു​െത്തങ്കിലും വിമാനത്താവളത്തിൽ വെച്ചു നടത്തിയ പരിശോധനയിൽ വൈറസ്​ ബാധയില്ലെന്ന്​ കണ്ടതിനെ തുടർന്ന്​ വീട്ടിലേക്ക്​ പോകാൻ തീരുമാനിക്കുകയായിരു​െന്നന്നും സുഹൈൽ അധികൃതർക്ക്​ നൽകിയ വിശദീകരണത്തിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.