തൂത്തുകുടിയിൽ വാഹനാപകടം; നാല് തിരുവനന്തപുരം സ്വദേശികൾ മരിച്ചു

തൂത്തുകുടി: തമിഴ്‌നാട് തൂത്തുകുടിയിലുണ്ടായ വാഹനാപകടത്തിൽ നാല് തിരുവനന്തപുരം സ്വദേശികൾ മരിച്ചു. ചാല സ്വദേശി അശോകൻ, ഭാര്യ ശൈലജ, ചെറുമകൻ ഒരു വയസ്സുകാരൻ ആരവ് എന്നിവരാണ് മരിച്ചത്.

മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പഴനി ക്ഷേത്രത്തിൽനിന്ന് മടങ്ങുമ്പോൾ വെള്ളിയാഴ്ച രാവിലെയാണ് അപകടം. മരിച്ചവരടക്കം 10 ബന്ധുക്കളാണ് ഇന്നോവയിൽ ക്ഷേത്ര ദർശനത്തിനായി വ്യാഴാഴ്ച വൈകീട്ട് തൂത്തുകുടിയിലേക്ക് പോയത്. ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ബന്ധുക്കളായ ആറുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ മുടി മുറിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് കുടുംബം തമിഴ്‌നാട്ടിലേക്കു പോയത്.

Tags:    
News Summary - Car accident in Thoothukudi; Four residents of Thiruvananthapuram died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.