അനന്തമായ ലോക്ഡൗൺ സാധ്യമല്ല-കെജ് രിവാൾ

ന്യൂഡൽഹി: രാജ്യത്തിന് അനന്തമായി ലോക്ഡൗൺ നീട്ടിക്കൊണ്ടുപോകാൻ സാധ്യമല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. രോഗത്തിന് നാല് അടി മുന്നിലാണ് ഡൽഹി സർക്കാർ. ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ രോഗബാധ കൂടുതലാണെന്ന വസ്തുത ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ പേടിക്കാനൊന്നുമില്ലെന്നും ഏത് സാഹചര്യത്തേയും നേരിടാൻ സർക്കാർ ഒരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രക്ക് പിറകിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾ. 

ആകെയുള്ള രോഗികളിൽ 2100 പേർ മാത്രമാണ് ആശുപത്രികളിലുള്ളത്. മറ്റുള്ളവർ വീടുകളിൽ തന്നെ ചികിത്സയിലാണ്. രോഗികൾക്കായി 6500 ബെഡുകൾ ഒരുക്കിക്കഴിഞ്ഞു. 9500 ബെഡുകൾ ഒരുങ്ങിവരുന്നുണ്ട്. 

രോഗം ഭേദമായി വരികയാണ്. പേടിക്കേണ്ട ആവശ്യമൊന്നുമില്ല- കെജ് രിവാൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - Can’t be in permanent lockdown- Delhi CM Kejriwal messages people- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.