റഷ്യയുമായുള്ള പ്രതിരോധ ബന്ധം അവസാനിപ്പിക്കാനാവില്ല; നയം വ്യക്​തമാക്കി ഇന്ത്യ

ന്യൂഡൽഹി: യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോയുടെ സന്ദർശനത്തിന്​ മുന്നോടിയായി പ്രതിരോധ കരാ റുകളിൽ നയം വ്യക്​തമാക്കി ഇന്ത്യ. റഷ്യയുമായുള്ള 5 ബില്യൺ ഡോളറിൻെറ മിസൈൽ കരാറിൽനിന്ന്​ പിൻമാറില്ലെന്ന്​ ഇന്ത് യ വ്യക്​തമാക്കി. പ്രതിരോധ മ​ന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്​ എൻ.ഡി.ടി.വിയാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

റഷ്യയുമായി ഇന്ത്യക്ക്​ ദീർഘകാല പ്രതിരോധ ബന്ധമുണ്ട്​. നിലവിൽ അത്​ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്​ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യയിൽ നിന്ന് വർഷങ്ങളായി​ പ്രതിരോധ ഉൽപന്നങ്ങൾ രാജ്യം വാങ്ങുന്നുണ്ട്​. 5 ബില്യൻ ഡോളറിന്​ എസ്​-400 ദീർഘദൂര മിസൈലുകൾ വാങ്ങാനാണ്​ നിലവിലെ കരാർ. 400 കിലോ മീറ്റർ വരെ പ്രഹരശേഷിയുള്ളതാണ്​ എസ്​- 400 മിസൈലുകൾ.

എന്നാൽ, കരാറിൽ നിന്ന്​ പിൻമാറണമെന്നാണ്​ അമേരിക്ക ഇന്ത്യയോട്​ ആവശ്യപ്പെടുന്നത്​. ഇറാൻ, ഉത്തരകൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി പ്രതിരോധ കരാറിൽ ഏർപ്പെടുന്നതിന്​​ യു.എസ്​ മറ്റ്​ രാജ്യങ്ങൾക്ക്​ മേൽ വിലക്കേർപ്പെടുത്തിയിരുന്നു.

Tags:    
News Summary - "Can't Wish Away" Russia Defence Ties, Say Sources-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.