കൃഷ്​ണന്​ വേണ്ടി ആയിരക്കണക്കിന്​ മരങ്ങൾ മുറിക്കാൻ അനുവദിക്കില്ലെന്ന്​ യു.പി സർക്കാറിനോട്​ സുപ്രീംകോടതി

ന്യൂഡൽഹി: ഭഗവാൻ കൃഷ്​ണന്​ വേണ്ടി ആയിരക്കണക്കിന്​ മരങ്ങൾ മുറിക്കാൻ  യു.പി സർക്കാറിനെ​ അനുവദിക്കില്ലെന്ന്​ സുപ്രീംകോടതി. ബുധനാഴ്​ച ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേയാണ്​ മരങ്ങൾ മുറിക്കുന്നതിൽ സുപ്രധാന നിരീക്ഷണം നടത്തിയത്​. യു.പി പൊതുമരാമത്ത്​ വകുപ്പ്​ അഭിഭാഷകനോടായിരുന്നു സുപ്രീംകോടതി പരാമർശം.

മഥുരയിലെ കൃഷ്​ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോ മീറ്റർ റോഡിന്​ വീതി കൂട്ടുന്നതിനായി 2,940 മരങ്ങൾ മുറിക്കാൻ യു.പി സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്​ 138.41 കോടി നഷ്​ടപരിഹാരം നൽകുമെന്നും പകരം മറ്റൊരിടത്ത്​ മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, മറ്റൊരിടത്ത്​ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത്​ 100 വർഷം പഴക്കമുള്ള മരങ്ങൾക്ക്​ പകരമാവില്ലെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു.

മരങ്ങൾ ഓക്​സിജൻ നൽകുന്നുണ്ട്​. അതു കൂടി പരിഗണിച്ച്​ മാത്രമേ അതി​െൻറ മൂല്യം കണക്കാക്കാനാവൂവെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട്​ പുതിയ റിപ്പോർട്ട്​ സമർപ്പിക്കാനും കോടതി നിർദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.