Posted On
date_range Updated On
date_range ശത്രുക്കളുടെ വാക്കുകളല്ല, സൈനികരുടെ നിശ്ചയദാർഢ്യത്തിലാണ് വിശ്വാസം; അതിർത്തിയിൽ ഒരിഞ്ച് ഭൂമിയിലും വിട്ടുവീഴ്ചയില്ലെന്ന് മോദി
അഹമ്മദാബാദ്: അതിർത്തികളിൽ ഒരിഞ്ച് സ്ഥലത്ത് പോലും ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്യത്തെ സംരക്ഷിക്കുന്ന സൈനിക ശക്തിയിൽ ജനങ്ങൾ വിശ്വാസമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ച് മേഖലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു പ്രധാനമന്ത്രി.
ശത്രുക്കളുടെ വാക്കുകളിലല്ല, സൈനികരുടെ ദൃഢനിശ്ചയത്തിലാണ് വിശ്വാസം. നിങ്ങൾ കാരണം രാജ്യം സുരക്ഷിതമാണെന്ന് ജനങ്ങൾക്ക് തോന്നുന്നതായി മോദി സൈനികരോട് പറഞ്ഞു.
ഇന്ത്യ-പാക് അതിർത്തിക്കരികിൽ ബി.എസ്.എഫ്, കര,നാവിക, വ്യോമസേന അംഗങ്ങൾക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. ബി.എസ്.എഫ് യൂനിഫോം ധരിച്ച മോദി സൈനികർക്ക് മധുരം വിതരണം ചെയ്തു. കച്ചിലെ കോടേശ്വറിൽ വിമാനമിറങ്ങിയ ശേഷമാണ് സർ ക്രീക്ക് പ്രദേശത്തെ ലക്കി നാലയിൽ മോദിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.