Posted On
date_range Updated On
date_range ബ്രിജ് ഭൂഷണിനെതിരായ പോക്സോ കേസ് റദ്ദാക്കൽ: ഇരയോട് കോടതി പ്രതികരണം തേടി
ന്യൂഡൽഹി: ബി.ജെ.പി എം.പിയും ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ അന്തിമ റിപ്പോർട്ടിൽ ഇരയോടും പരാതിക്കാരനോടും കോടതി പ്രതികരണം തേടി. കേസ് പരിഗണിക്കുന്ന ആഗസ്റ്റ് ഒന്നിനകം പൊലീസ് റിപ്പോർട്ടിലുള്ള പ്രതികരണം നൽകാനാവശ്യപ്പെട്ട് അഡീഷനൽ സെഷൻസ് ജഡ്ജി ഛാവി കപൂർ നോട്ടീസ് നൽകിയതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ, സിങ്ങിനെതിരെ പോക്സോ ചുമത്തിയത് പിൻവലിക്കാൻ ജൂൺ 15 ന് ഡൽഹി പൊലീസ് ശിപാർശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.