12ാം ക്ലാസ്​ പരീക്ഷ റദ്ദാക്കൽ; സി.ബി.​എസ്​.ഇ മറുപടി നൽകണമെന്ന്​ സു​പ്രീം കോടതി

ന്യൂഡൽഹി: കോവിഡ്​ മൂലം റദ്ദാക്കിയ സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സ്വീകരിച്ച മാർഗങ്ങൾ ഏതൊക്കെയെന്ന്​ അറിയിക്കണമെന്ന്​ സി.ബി.​എസ്​.ഇയോട്​ സു​പ്രീംകോടതി.

പരീക്ഷ റദ്ദാക്കിയതോടെ ഉയർന്ന പരീക്ഷഫലം സംബന്ധിച്ച ആശങ്കകളും തർക്കങ്ങളും പരിഹരിക്കുന്നതിൽ സി.ബി.എസ്​.ഇ പരാജയപ്പെട്ടുവെന്ന രണ്ട്​ ഹരജികളിൽ മറുപടി നൽകണമെന്നാണ്​ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്​. ജസ്​റ്റിസ്​ എ.എം. ഖാൻവിൽകർ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ചിലാണ്​ പരാതികൾ എത്തിയത്​.

എന്നാൽ ഇതി​െൻറ പകർപ്പ്​ തങ്ങൾക്ക്​ രണ്ടുദിവസം മുമ്പ്​ മാത്രമാണ്​ കിട്ടിയതെന്നും അതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മറുപടി നൽകാൻ കഴിയില്ലെന്നുമാണ്​ സി.ബി.എസ്​.ഇയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്​. തുടർന്ന്​ ഒക്​ടോബർ 20ന്​ വാദം കേൾക്കാൻ കേസ്​ മാറ്റിയ കോടതി അന്നോ അതിന്​ മു​േമ്പാ​ മറുപടി നൽകാൻ അഭിഭാഷകനോട്​ ആവശ്യപ്പെടുകയായിരുന്നു.

Tags:    
News Summary - Cancellation of Class 12 examination; Supreme Court directs CBSE to file reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.