മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം നൽകാമെങ്കിൽ മാത്രം തന്നെ വിളിച്ചാൽ മതിയെന്ന് ബി.ജെ.പിയോട് ശിവസേന അധ്യക ്ഷൻ ഉദ്ധവ് താക്കറെ. സഖ്യം തകർക്കണമെന്ന് തനിക്ക് ആഗ്രഹമില്ല. പക്ഷേ, ലോക്സഭ തെരഞ്ഞെടുപ്പ് സമയം മുതലുള്ള ധാരണ ബി.ജ െ.പി നടപ്പാക്കണം -ഉദ്ധവ് താക്കറെ പറഞ്ഞു.
മുൻ ധാരണകൾ നടപ്പാക്കാമെന്ന് ബി.ജെ.പി ഉറപ്പുനൽകിയാൽ അവരുടെ നേതൃത്വവുമായി ചർച്ച നടത്താം. രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് വേണമെന്നാണ് ഞങ്ങളുടെ ആവശ്യം -ഉദ്ധവ് പറഞ്ഞു.
ആത്മാഭിമാനമുള്ള പാർട്ടിയാണ് ഞങ്ങളുടേത്. ബി.ജെ.പിയെ മൂലക്കിരുത്താൻ ഞങ്ങൾക്ക് ആഗ്രഹമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന തീർത്തും യോജിക്കാത്തതാണ്. ഞാൻ കളവ് പറഞ്ഞെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പി-ശിവസേന സഖ്യത്തിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പദം പങ്കുവെക്കണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി അംഗീകരിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വ്യാഴാഴ്ച ശിവസേന എം.എൽ.എമാരുടെ യോഗം ചേർന്ന് ഭാവിതീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു.
ബി.െജ.പി സ്വാധീനിച്ച് വശത്താക്കുന്നത് തടയാൻ ശിവസേന തങ്ങളുടെ എം.എൽ.എമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.