കശ്മീരികള്‍ മൃഗങ്ങളെപ്പോലെ കൂട്ടിലാക്കപ്പെട്ടിരിക്കുന്നു; അമിത്​ ഷാക്ക്​ ഇൽതിജയുടെ കത്ത്​

ന്യൂഡല്‍ഹി: കശ്​മീരിലെ രാഷ്​ട്രീയ നേതാക്കൾക്കൊപ്പം തന്നെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് വ െളിപ്പെടുത്തി മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്​തിയുടെ മകൾ ഇൽതിജ ജാവേദ്​. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്ക്​ തുറന്ന കത്തെന്ന രീതിയിൽ പുറത്തുവിട്ട ശബ്​ദസന്ദേശത്തിലാണ്​ ഇൽതിജ ഇക്കാര്യം അറിയിച്ചത്​. രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പോലുമില്ലാതെ മൃഗങ്ങളെപ്പോലെ കൂട്ടിലകപ്പ െട്ടു കിടക്കുകയാണെന്ന് ഇൽതിജ സന്ദേശത്തിൽ പറയുന്നു.

ആഗസ്റ്റ് അഞ്ച് മുതല്‍ ശ്രീനഗറില്‍ ഗുപ്കര്‍ റോഡിലുള്ള വീട്ടില്‍ തടവിലാണ്. പുറത്തുനിന്നുള്ള ആരെയും കാണാന്‍ അനുവദിക്കുന്നില്ല. സൈനികർ കാവൽ നിൽക്കുകയും സന്ദർശകരെ മടക്കി അയക്കുകയും ചെയ്യുന്നു. പുറത്തിറങ്ങാൻ കഴിയുന്നില്ല. കേന്ദ്രസർക്കാറിനെതിരെ വീണ്ടും സംസാരിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്​. ഒരു രാഷ്​ട്രീയ കക്ഷികളുടേയും ഭാഗമല്ലാത്ത എന്നെ ഏത്​ നിയമത്തി​​​​​​​​​​െൻറ പേരിലാണ്​ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്? -ഇൽതിജ ചോദിക്കുന്നു.

പത്തുദിവസമായി സംസ്ഥാനത്ത്​ നിരോധനാജ്ഞയാണ്​. മാതാവ്​ മെഹബൂബ മറ്റ്​ നേതാക്കളും തടവിലാണ്​. ശബ്​ദമുയര്‍ത്തുന്നവര്‍ അടക്കമുള്ള കശ്മീരിലെ ജനതയുടെ സുരക്ഷയോര്‍ത്ത് ഭയപ്പെടുന്നു. കശ്​മീരിലെ ജനതയെ മുഴുവന്‍ തളര്‍ത്തുന്ന തരത്തില്‍ ആശയവിനിമയ സംവിധാനങ്ങളൊക്കെയും ഇല്ലാതാക്കിയിരിക്കുന്നു. താഴ്‌വരയിലെ ജനങ്ങളാകെ ഭീതിയിലാണ്.

എന്നെ തടവിലാക്കിയതി​​​​​​​​​​െൻറ കാരണം അന്വേഷിച്ചെങ്കിലും പരാജയപ്പെട്ടു. ഇതുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ഭാഗമല്ല, മറിച്ച് നിയമം പഠിക്കുന്ന ഒപൗരയാണ്. വ്യത്യസ്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും വന്നിട്ടുള്ള എന്‍റെ അഭിമുഖങ്ങളാണ് തടവിനു കാരണമായി സുരക്ഷാ സൈനികര്‍ ചൂണ്ടിക്കാട്ടുന്നത്​. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും തുടര്‍ന്നുണ്ടായ നിരോധനാജ്ഞയുമാണ് ഈ ലേഖനങ്ങളുടെ പ്രമേയം. തുടർന്ന്​ വീണ്ടും സംസാരിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടിവരുമെന്ന ഭീഷണി ഉണ്ടായി.

അടിച്ചമര്‍ത്തപ്പെട്ട കശ്മീരികള്‍ക്കു വേണ്ടി സംസാരിച്ചതിനാണ്​ എന്നെ അറസ്​റ്റു ചെയ്​തിരിക്കുന്നത്​. കശ്​മീരികളുടെ വേദനയാണ്​ ഞാൻ സംവദിച്ചത്​. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ അടിച്ചമര്‍ത്തലിനെതിരെ ശബ്​ദിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടാണോ ഞങ്ങൾ നിലനിൽക്കേണ്ടത്?

ജമ്മുകശ്​മീരിലെ പോസ്​റ്റൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതുകൊണ്ടാണ്​ കത്ത്​ പോസ്​റ്റ്​ ചെയ്യാതെ ശബ്​ദസന്ദേശം വഴി പുറത്തുവിട്ടതെന്നും ഇൽതിജ വിശദീകരിക്കുന്നു.

Tags:    
News Summary - "Caged Like Animals": Mehbooba Mufti's Daughter Writes To Amit Shah- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.