നാരായൺപൂർ: ഛത്തീസ്ഗഢ് സായുധ സേന (സി.എ.എഫ്) ജവാന്‍റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ മരിച്ചു. പ്ലാറ്റൂൺ കമാൻഡർ ബിന്ദേശ്വർ സഹാനി, ഹെഡ് കോൺസ്റ്റബിൾ രമേശ്വർ സാഹു എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.
നാരായൺപൂർ ജില്ലയിൽ 9 ബറ്റാലിയൻ ബി കമ്പനിയുടെ ആംഡായ് ഗാട്ടി ക്യാമ്പിലാണ് സംഭവം. എ.കെ 47 തോക്ക് ഉപയോഗിച്ചാണ് അസിസ്റ്റന്‍റ് പ്ലാറ്റൂൺ കമാൻഡർ ഗനശ്യാം കുമേതി വെടിയുതിർത്തത്.
പരിക്കേറ്റ പ്ലാറ്റൂൺ കമാൻഡർ ലച് റാം പ്രേമിയുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തറച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.