ഹിമാചൽ പ്രദേശിൽ ഒമ്പത് വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി; രണ്ട് പേരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ പർവാനോയിൽ സങ്കേതിക തകരാറിനെ തുടർന്ന് 11 വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. രണ്ടുപേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രണ്ട് മണിക്കുറുകളായി കേബിൽ കാറിന്‍റെ പ്രവർത്തനം നിലച്ചിരിക്കയാണ്. പൊലീസ് സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ടിംബർ ട്രെയിൽ ഓപ്പറേറ്റ്സിന്‍റെ വിദഗ്ധ സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ചണ്ഡീഗഡിൽ നിന്ന് കസൗലിയിലേക്കും ഷിംലയിലേക്കുമുള്ള റൂട്ടിൽ 35 കിലോമീറ്റർ അകലെ സ്ഥിതിചെയുന്ന ടിംബർ ട്രയൽ സ്വകാര്യ റിസോർട്ടിലെ പ്രധാന ആകർഷണമാണ് കേബിൾ കാർ. നിരവധി സഞ്ചാരികൾ കേബിൾ കാർ യാത്ര ആസ്വദിക്കാനായി ഇവിടെ എത്താറുണ്ട്.

നേരത്തെ 1992ൽ ഇവിടെ സമാനസംഭവം നടന്നിരുന്നു. അന്ന് ഒരാൾ മരിക്കുകയും 10 പേരെ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.ഏപ്രിലിൽ ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ 40 മണിക്കൂറിലേറെ കേബിൾ കാറുകളിൽ കുടുങ്ങി വിനോദസഞ്ചാരികളായ മൂന്നു പേർ മരിച്ചിരുന്നു.

Tags:    
News Summary - Cable Car Stuck Mid-Air In Himachal Pradesh, Tourists Stranded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.