പശ്ചിമ ബംഗാൾ മന്ത്രിസഭ
Posted On
date_range Updated On
date_range ബംഗാളിൽ മന്ത്രിസഭ പുനഃസംഘടന
കൊൽക്കത്ത: നിക്ഷേപസാധ്യതകൾതേടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദുബൈയിലേക്കും സ്പെയിനിലേക്കും യാത്ര തിരിക്കുന്നതിന്റെ തലേന്ന് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പ്രശസ്ത ഗായകൻകൂടിയായ ബാബുൽ സുപ്രിയോയെ ടൂറിസം വകുപ്പിൽനിന്ന് ഐ.ടി, പുനരുപയോഗ ഊർജ വകുപ്പുകളിലേക്ക് മാറ്റി. സാങ്കേതിക വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യ വികസന വകുപ്പ് സഹമന്ത്രിയായിരുന്ന ഇന്ദ്രൻ സെന്നിന് ടൂറിസത്തിന്റെ സ്വതന്ത്രചുമതല നൽകി.വനം മന്ത്രി ജ്യോതി പ്രിയ മല്ലിക്കിന് പൊതുമേഖല സംരംഭ, വ്യവസായ പുനർനിർമാണ വകുപ്പിന്റെ അധികച്ചുമതലയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.