ന്യൂഡൽഹി: ആറുമാസം വരെ (24 ആഴ്ച) ഗർഭഛിദ്രം അനുവദിക്കുന്ന നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നിലവി ൽ ഇത് 20 ആഴ്ചയാണ്.
1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള മെഡിക് കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ഭേദഗതി ബിൽ 2020 മന്ത്രിസഭ അംഗീകരിച്ചതോടെയാണിത്. വരുന്ന പാർലമെൻറ് സെഷ നിൽ ബിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ബലാത്സംഗ ഇരകൾക്കും ഭിന്നശേഷിയുള്ളവർക്കും പ്രായപൂർത്തിയാകാതെ ഗർഭിണിയാകുന്നവർക്കും ഈ നീക്കം സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. അവിവാഹിതകളായ സ്ത്രീകള്‍ക്കും ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുന്നവര്‍ക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നൽകണമെന്നു പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഗര്‍ഭഛിദ്ര നിയമം പരിഷ്‌കരിക്കാനുള്ള നീക്കത്തിനു വൻ എതിർപ്പാണ് കേന്ദ്രത്തിനു നേരിടേണ്ടി വന്നത്. നിയമത്തിൽ ഭേദഗതി വരുത്തുന്നത് ഗർഭഛിദ്രം വർധിക്കാൻ ഇടയാക്കുമെന്നായിരുന്നു പ്രധാന ആക്ഷേപം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി നിയമപ്രകാരം അബദ്ധത്തിൽ ഗർഭം ധരിക്കുക, പീഡനത്തിലൂടെ ഗർഭധാരണം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിലാണ് 20 ആഴ്ച വരെയുള്ള ഗർഭധാരണത്തിന് അനുമതി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.