Posted On
date_range Updated On
date_range അസമിലെ പൗരത്വ പ്രക്ഷോഭം: അഖിൽ ഗൊഗോയിക്ക് ജാമ്യം നിഷേധിച്ചു
ന്യൂഡൽഹി: അസമിൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജയിലിലായ ആക്ടിവിസ്റ്റ് അഖിൽ ഗൊഗോയിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ എൻ.വി. രമണ, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.
വിചാരണ തുടങ്ങുേമ്പാൾ സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഗൊഗോയിയുടെ അഭിഭാഷകനോട് കോടതി വ്യക്തമാക്കി. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിൽ എൻ.ഐ.എ അന്വേഷണം നേരിടുന്ന അദ്ദേഹത്തിന് നേരത്തെ ഗുവാഹതി ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഡിസംബർ 12നാണ് അഖിൽ ഗൊഗോയിയെ അറസ്റ്റ് ചെയ്തത്. ഗുവാഹതി ജയിലിലാണ് ഗൊഗോയി കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.