പൗരത്വ ഭേദഗതി നിയമം: രാജ്യത്ത്​ ഇന്നും പ്രതിഷേധം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിൻെറ വിവിധ കേന്ദ്രങ്ങളിൽ ഇന്നും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വെള്ളിയാഴ്​ച പ്രാർഥനക്ക്​ ശേഷം ഡൽഹി ജമാമസ്​ജിദിന്​ മുന്നിൽ ഇന്നും പ്രതിഷേധമുണ്ടായി. പൗരത്വ ഭേദഗതി നിയമം പിൻവ ലിക്കുക എന്ന ആവശ്യമുയർത്തിയായിരുന്നു പ്രതിഷേധം.

നിയമത്തിനെതിരെ ഹൈദരാബാദിലും പ്രതിഷേധമുണ്ടായി. അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജിലിസ്​-ഇ-ഇത്തിഹാദുൽ മുസ്​ലീമിനിൻെറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ​മിറാലം മാണ്ഡിയിൽ ​നിന്ന്​ ശാസ്​ത്രിപുരം വരെ പാർട്ടി തിരങ്ക യാത്ര സംഘടിപ്പിച്ചു. ചെന്നൈയിലെ നന്ദനത്തും നിയമത്തിനെതിരെ പ്രതിഷേധം ഉയർന്നു.

പശ്​ചിമബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലും പ്രതിഷേധ റാലികൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം മുൻനിർത്തി കർശന സു​രക്ഷയാണ്​ പശ്​ചിമബംഗാളിൽ ഏർപ്പെടുത്തിയിരിക്കുന്നത്​. ഇതിനിടെയാണ്​ വീണ്ടും പ്രതിഷേധമുണ്ടായിരിക്കുന്നത്​.

Tags:    
News Summary - CAA Protest in india-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.