ഗുജറാത്ത്​ രാജ്യസഭ ഉപതെരഞ്ഞെടുപ്പ്​ മാർച്ച്​ ഒന്നിന്​

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഒഴിവ് വന്ന രണ്ട് രാജ്യസഭ സീറ്റിലേക്കുളള ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്നിന് നടക്കും. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, ബി.ജെ.പി നേതാവ് അഭയ് ഗണ്‍പത്രേയ ഭരദ്വാജ് എന്നിവരുടെ മരണം മൂലം ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അഹമ്മദ് പട്ടേല്‍ 2020 നവംബര്‍ 25നും അഭയ് ഗണ്‍പത്രേയ ഭരദ്വാജ് 2020 ഡിസംബര്‍ ഒന്നിനുമാണ്​ അന്തരിച്ചത്​. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് സജ്ജീകരണങ്ങള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കാന്‍ തെരഞ്ഞെടുപ്പ്​ കമ്മീഷണര്‍ ഗുജറാത്ത്​ ചീഫ്​ സെക്രട്ടറിയോട്​ നിര്‍ദേശിച്ചു. ഗുജറാത്ത്​ ചീഫ്​ ഇലക്​ടറൽ ഓഫിസറെ തെരഞ്ഞെടുപ്പ് നിരീക്ഷകനായും കമ്മീഷന്‍ നിയമിച്ചിട്ടുണ്ട്.

Tags:    
News Summary - By-elections for 2 vacated Rajya Sabha seats in Gujarat to be held on March 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.