നവീൻ യാദവ്, മുംതസീർ മെഹ്ദി
Posted On
date_range Updated On
date_range ഉപതെരഞ്ഞെടുപ്പ്: ജൂബിലി ഹിൽസിൽ കോൺഗ്രസ്, ബുദ്ഗാമിൽ പി.ഡി.പി
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കും കോൺഗ്രസിനും നേട്ടം. രാജസ്ഥാനിലെ അന്തയിൽ കോൺഗ്രസിലെ പ്രമോദ് ജെയ്ൻ ഭന്യ ബി.ജെ.പിയിലെ മോർപൻ സുമനെ പരാജയപ്പെടുത്തി. തെലങ്കാനയിലെ ജൂബിലി ഹിൽസിലും കോൺഗ്രസ് വിജയക്കൊടി പാറിച്ചു. നവീൻ യാദവ് ആണ് ജയിച്ചത്.
ജമ്മു -കശ്മീരിലെ നഗ്രോതയിൽ ബി.ജെ.പിയുടെ ദേവയാനി റാണ 24,647 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. ഒഡിഷയിലെ നുവാപാദയിൽ ബി.ജെ.പിയുടെ ജെയ് ധോലാക്യ മുക്കാൽ ലക്ഷത്തിലധികം ലീഡ് നേടിയാണ് വിജയിച്ചത്.
ജമ്മു- കശ്മീരിലെ ബുദ്ഗാമിൽ പി.ഡി.പി സ്ഥാനാർഥി മുംതസീർ മെഹ്ദി 21,576 വോട്ടിന് ജയിച്ചു. ഇവിടെ നാഷനൽ കോൺഫറൻസ് സ്ഥാനാർഥിയെ ആണ് പരാജയപ്പെടുത്തിയത്. മിസോറമിൽ മിസോ നാഷനൽ ഫ്രണ്ട് ദംപ മണ്ഡലം നിലനിർത്തി. പഞ്ചാബിലെ തരൺ തരൺ ആംആദ്മി പാർട്ടി നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.