ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ 16 അമർനാഥ്​ തീർഥാടകർ  മരിച്ചു VIDEO

ജമ്മു: അമർനാഥ്​ തീർഥാടകർ സഞ്ചരിച്ച ബസ്​ അപകടത്തിൽ പെട്ട്​ 16 ഒാളം പേർ മരിച്ചു. കശ്​മീരിലെ രംബാൻ ജില്ലയിലെ ജമ്മു-ശ്രീനഗൾ ഹൈവേയിലാണ്​ അപകടം നടന്നത്​. 30 ഒാളം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. പലരും ഗുരുതരാവസ്​ഥയിലാണ്​. 

46 തീർഥാടകരെ വഹിച്ചിരുന്ന ബസ്​ കൊക്കയിലേക്ക്​ വീഴുകയായിരുന്നെന്ന്​ പി.ടി.​െഎ റിപ്പോർട്ട്​ ചെയ്യുന്നു. വ്യോമസേനയുടെ ഹെലികോപ്​റ്ററുകൾ സ്​ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു. ഗുരുതര പരിക്കേറ്റവരെ 19 പേരെ ഹെലികോപ്​റ്ററിൽ ആശ​ുപത്രിയിലേക്ക്​ മാറ്റി. മറ്റുള്ളവർക്കായി രക്ഷാ പ്രവർത്തനം തുടരുകയാണ്​. പ്രദേശവാസികളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്​.

ജൂലൈ 10ന്​ അനന്ത്​ നാഗ്​ ജില്ലയിൽ അമർനാഥ്​ യാത്രികർക്ക്​ നേരെ  തീവ്രവാദി ആക്രമണമുണ്ടായി എട്ടു പേർ മരിച്ച സംഭവം നടന്ന്​ ദിവസങ്ങൾക്കുള്ളിലാണ്​ അടുത്ത അപകടം. തീവ്രവാദി ആക്രമണം നടന്നയുടൻ സംഭവസ്​ഥലത്ത്​ ഏഴു പേർ മരിച്ചിരുന്നു. ചികിത്​സയിലിരുന്ന ഒരാൾ ഞായറാ​ഴ്​ചയാണ്​ മരിച്ചത്​. 

Tags:    
News Summary - bus falls into gore: amarnath pilgrimes died -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.