ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഉത്ത‍ർപ്രദേശിൽ കുട്ടികളടക്കം അഞ്ച് പേർ വെന്തുമരിച്ചു

ലഖ്‌നോ: ഉത്ത‍ർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം. അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ അഞ്ച് പേർ വെന്തുമരിച്ചു. ലഖ്നോവിലെ മോഹൻലാൽ ഗഞ്ചിനടുത്തുള്ള കിസാൻ പാതിലാണ് അപകടം ഉണ്ടായത്.

ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ഡബിൾ ഡെക്കർ ബസിനാണ് തീപിടിച്ചത്. ബസിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ സാധിക്കാഞ്ഞതാണ് അപകടത്തിന്റെ ആഴം കൂട്ടിയത്. അപകട സമയത്ത് 60 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച പുല‍ർച്ചെ അ‍ഞ്ച് മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.

അതേസമയം, ബസിന്റെ ചില്ല് തകർത്ത് ഡ്രൈവർ രക്ഷപ്പെട്ടു. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags:    
News Summary - Five people, including children, burnt to death in Uttar Pradesh after bus catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.