ബുള്ളിബായ് ആപിന്റെ സ്രഷ്ടാവ് നീരജ് ബിഷ്‍ണോയിക്ക് ജാമ്യം; മുഴുവൻ പ്രതികളും പുറത്തിറങ്ങി

മുംബൈ: ബുള്ളിബായ് ആപുമായി ബന്ധപ്പെട്ട കേസിൽ നീരജ് ബിഷ്‍ണോയിക്ക് ജാമ്യം. ബിഷ്‍ണോയിയാണ് ആപിന്റെ സ്രഷ്ടാവ്. ഇയാൾക്ക് പുറമേ കേസിലെ മറ്റ് രണ്ട് പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതോടെ കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു.

നീരജ് ബിഷ്‍ണോയ്, അമകരേശ്വർ താക്കൂർ, നീരജ് സിങ് എന്നിവർക്കാണ് അഡീഷണൽ സെഷൻസ് ജഡ്ജി എ.ബി ശർമ്മ ജാമ്യം അനുവദിച്ചത്. മൂന്ന് പേരോടും മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാസത്തിലൊരിക്കൽ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ജാമ്യഹരജിയിൽ തന്നെ കേസിൽ കുടുക്കിയതാണെന്ന് നീരജ് ബിഷ്‍ണോയ് ആരോപിച്ചിട്ടുണ്ട്.മുസ്‍ലിം സ്ത്രീകളെ ലേലത്തിന് വെച്ച ബുള്ളിബായ് ആപ് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. 

Tags:    
News Summary - Bulli Bai app creator Niraj Bishnoi Granted Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.