ന്യൂഡൽഹി: താനെയിൽ നിർദിഷ്ട അതിവേഗ ട്രെയിൻ സ്റ്റേഷൻ നിർമാണത്തിനായി നശിപ്പിക്കുന്ന കണ്ടൽവനത്തിന്‍റെ വ്യാപ്ത ി കുറക്കുമെന്ന് അധികൃതർ. ഇതിനായി സ്റ്റേഷൻ രൂപരേഖ പുന:പരിശോധിക്കുമെന്ന് നിർവഹണ ഏജൻസിയായ എൻ.എച്ച്.എസ്.ആർ.സി.എൽ അറ ിയിച്ചു.
53,000 കണ്ടൽ ചെടികളാണ് സ്റ്റേഷൻ നിർമാണത്തിനായി നശിപ്പിക്കുന്നത്. ഇത് 32,044 ആയി കുറക്കാനാണ് ശ്രമം. വനം, വന്യജീവി വകുപ്പിന്‍റെയും തീരദേശ വകുപ്പിന്‍റെയും അനുമതി സ്റ്റേഷൻ നിർമാണത്തിന് ലഭിച്ചതായി എൻ.എച്ച്.എസ്.ആർ.സി.എൽ എം.ഡി അചൽ ഖാരേ അറിയിച്ചു. രൂപരേഖ മാറ്റണമെന്ന നിബന്ധനയോടെയാണ് വനംവകുപ്പ് അനുമതി നൽകിയത്. നശിപ്പിക്കപ്പെടുന്ന ഓരോ കണ്ടൽമരത്തിനും പകരമായി അഞ്ച് കണ്ടൽ മരം നടുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിക്ക് വേണ്ടിയാണ് താനെയിൽ സ്റ്റേഷൻ നിർമിക്കുന്നത്. 13.36 ഹെക്ടർ സ്ഥലത്തെ കണ്ടൽവനമാണ് ഇതിനായി നശിപ്പിക്കേണ്ടിവരിക.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടൽ വനം നശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പരിസ്ഥിതി സംഘടനകളായ ദി നേച്ചർ കണക്ടും ശ്രീ ഏക്‌വീര ആയ് പ്രതിഷ്ഠാനും ഓൺലൈൻ ഒപ്പുശേഖരണം ഉൾപ്പടെ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.