നടുറോഡിൽ കാള പൊലീസിനെ ഇടിച്ചു വീഴ്ത്തി -വിഡിയോ

ന്യൂഡൽഹി: ഡൽഹിയിലെ ദയാൽപൂരിൽ പൊതു റോഡിൽ കാള പൊലീസുകാരനെ ഇടിച്ചു വീഴ്ത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ റോഡിലൂടെ അലഞ്ഞു നടക്കുന്നതിനിടെ കാള പുറകിൽ നിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. 26 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ദയാൽപൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഗ്യാൻ സിങിനെയാണ് കാള ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ പൊലീസുകാരൻ ശക്തമായി തെറിച്ചു വീഴുന്നത് വിഡിയോയിൽ കാണാം.



ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാരനും സ്ഥലത്തുണ്ടായിരുന്ന ആളുകളും ചേർന്ന് ഉടൻ തന്നെ ഗ്യാൻ സിങ്ങിനെ പിടിച്ചെഴുന്നേൽപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ കടന്നു പോകുന്നതിനിടയിലും കാള റോഡിലൂടെ അലഞ്ഞു നടക്കുന്നതായി വിഡിയോയിൽ കാണാം. പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയതിന് ശേഷം കാള അടുത്ത സ്ഥലത്തേക്ക് നടന്നു നീങ്ങുന്നതും വിഡിയോയിലുണ്ട്. 

Tags:    
News Summary - Bull hits on-duty cop in New Delhi's Dayalpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.