Posted On
date_range Updated On
date_range ബുലന്ദ്ശഹർ കലാപം: ഒരു പ്രതികൂടി അറസ്റ്റിൽ
ബുലന്ദ്ശഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലുണ്ടായ ആൾക്കൂട്ട ആക്രമണ കേസിൽ ഒരു പ ്രതിയെ കൂടി അറസ്റ്റ്ചെയ്തു. ഒളിവിലായിരുന്ന പവൻകുമാറാണ് (32) തിങ്കളാഴ്ച പിടിയ ിലായത്.
ഇയാളെ ചോദ്യംചെയ്യുകയാണെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് അതുൽകുമാർ ശ്രീവാസ്തവ അറിയിച്ചു. കേസിൽ ഇതുവരെ 35 പേർ അറസ്റ്റിലായതായി അദ്ദേഹം പറഞ്ഞു. ഡിസംബർ മൂന്നിന് നടന്ന കലാപത്തിൽ പൊലീസ് ഉദ്യോഗസ്ഥനും യുവാവുമാണ് കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതിയായ ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജിനെ കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.