Posted On
date_range Updated On
date_range വിരസമായ ബജറ്റ് -പി. ചിദംബരം
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചത് വിരസമായ ബജറ്റെന്ന് മുൻ യു.പി.എ സർക്കാരിലെ ധനമന്ത്രി പി. ചിദംബരം. മൊത്ത വരുമാനം, ചെലവ്, കമ്മി എന്നിവ പ്രതിപാദിക്കാത്ത ബജറ്റാണ്. പല കാര്യങ്ങളിലും വ്യക്തതയില്ലാത്തതാണ് ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, ആരോഗ്യം എന്നീ മേഖലകളെ കുറിച്ച് പരാമർശിക്കാത്ത ആദ്യ ബജറ്റാണിത്. എസ്.സി, എസ്.ടി, ന്യൂനപക്ഷ, വനിത വിഭാഗങ്ങളെ പറ്റിയും ബജറ്റ് പ്രസംഗത്തിലില്ലെന്ന് ചിദംബരം പറഞ്ഞു.
സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിൽ ഒരു പുതിയ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.