ജയ്പുർ: ഇതുവരെ കാണാത്ത ശിക്ഷ നടപ്പാക്കലായിരുന്നു അത്. അണികൾ സ്വന്തം പാർട്ടി നേതാ ക്കന്മാരെ ചെരിപ്പ് മാലയണിയിച്ചു. മുഖത്ത് കരിപൂശി. അതും കൂടാതെ കഴുതപ്പുറത്ത് കയറ ്റി എഴുന്നള്ളിച്ചു. ജയ്പുരിലെ ബനിപാർക്കിലാണ് അപൂർവസംഭവം. പണികിട്ടിയത് ബി.എസ ്.പിയുടെ രണ്ട് നേതാക്കന്മാർക്ക്. ദേശീയ കോഓഡിനേറ്ററായ രാംജി ഗൗതമിനും മുമ്പ് സംസ്ഥാനത്ത് പാർട്ടിയുടെ ചുമതല വഹിച്ചിരുന്ന സീതാറാമിനും.
കഴിഞ്ഞദിവസം നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ നൂലിൽ കെട്ടിയിറക്കി എന്നതാണ് ഇവർക്കെതിരായ കുറ്റം. കഴിവുള്ള നിരവധി നേതാക്കന്മാർ സ്വന്തം പാർട്ടിയിൽ ഉണ്ടായിരിക്കെയാണ് മുമ്പ് ബി.ജെ.പിയിലും കോൺഗ്രസിലും പ്രവർത്തിച്ചവരെ സ്ഥാനാർഥികളാക്കിയതെന്ന് അണികൾ ആരോപിക്കുന്നു.
പലവട്ടം പറഞ്ഞിട്ടും നേതാക്കന്മാർ ചെവിക്കൊണ്ടില്ല. പണം വാങ്ങിയാണ് പുറത്തുനിന്ന് സ്ഥാനാർഥികളെ കൊണ്ടുവന്നതെന്നും അവർ പറഞ്ഞു. ‘‘തങ്ങൾ താഴെത്തട്ടിൽ പ്രവർത്തിക്കാൻ മാത്രമുള്ളവരായി, നേതാക്കന്മാർ തങ്ങളെ അവഗണിച്ച് ചൂഷണം ചെയ്യുകയാണ്’’ നേതാക്കൾക്കെതിരെ കടുംകൈക്ക് മുതിർന്ന പ്രവർത്തകൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംഭവം നാണക്കേടാണെന്ന് പ്രതികരിച്ച പാർട്ടി അധ്യക്ഷ മായാവതി, കോൺഗ്രസാണ് ഇതിനു പിന്നിലെന്ന് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.