Posted On
date_range Updated On
date_range ബി.ആർ.എസ് വിജയിച്ചാൽ ‘ഫാംഹൗസ്’ ഭരണമെന്ന് പ്രിയങ്ക
ഹൈദരാബാദ്: തെലങ്കാനയിൽ ബി.ആർ.എസ് വീണ്ടും അധികാരത്തിലെത്തിയാൽ ‘ഫാംഹൗസ്’ ഭരണമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉന്നത ബി.ആർ.എസ് നേതാക്കൾ ഫാംഹൗസുകളിൽ ഇരുന്നാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് ബൊൻഗിറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രിയങ്ക കുറ്റപ്പെടുത്തി.
സാധാരണക്കാർക്കായി ഒരു പദ്ധതിയും അവർ ആസൂത്രണം ചെയ്യുന്നില്ല. പാവപ്പെട്ടവൻ കൂടുതൽ ദരിദ്രനാവുകയും ധനികർ വീണ്ടും സമ്പന്നരാകുകയും ചെയ്യുകയാണ്. അധികാരം കൈക്കലാക്കി കൂടുതൽ സമ്പന്നരാകാനാണ് ബി.ജെ.പിയുടെയും ബി.ആർ.എസിന്റെയും ലക്ഷ്യം. ബി.ആർ.എസ് സർക്കാറിനെെയാന്നാകെ അഴിമതി ബാധിച്ചിരിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.