ന്യൂഡൽഹി: വധുവിെൻറ സമ്മതം ഹിന്ദു വിവാഹ നിയമ പ്രകാരം നിർബന്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, വധുവിെൻറ സമ്മതമില്ലാതെ കബളിപ്പിച്ച് നടത്തുന്ന വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി. കർണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവിെൻറ മകൾ സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. വധുവിെൻറ സമ്മതമില്ലാതെ ബലംപ്രയോഗിച്ച് നടത്തുന്ന വിവാഹം ഹിന്ദു വിവാഹനിയമപ്രകാരം നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം. ഖാൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.
തന്നെ കബളിപ്പിച്ച് സമ്മതമില്ലാതെ വിവാഹം നടത്തുകയായിരുന്നുവെന്ന് അവർ ഹരജിയിൽ ബോധിപ്പിച്ചു. സമ്മതമില്ലാതെ നിർബന്ധിതമായി വിവാഹത്തിനിരകളാക്കപ്പെട്ട സ്ത്രീകളുടെ സംരക്ഷണത്തിനാണ് ഇത്തരം വിവാഹം അസാധുവാണെന്ന് കോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഹരജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ഇന്ദിര ജയ്സിങ്ങും സുനിൽ ഫെർണാണ്ടസും ബോധിപ്പിച്ചു.
എന്നാൽ, ഹിന്ദു വിവാഹ നിയമത്തിലെ അഞ്ച്, 11, 12 (സി) വകുപ്പുകൾപ്രകാരം വധുവിെൻറ സമ്മതം അനിവാര്യമാണെന്നും അത് കോടതി പ്രത്യേകം പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും െബഞ്ച് ഒാർമിപ്പിച്ചു. ഭർത്താവിെൻറ വീട്ടിലേക്ക് പോകാൻ സ്ത്രീയെ പ്രേരിപ്പിക്കാൻ ഒരാൾക്കുമാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
കർണാടക സർക്കാറിന് നോട്ടീസ് അയച്ച സുപ്രീംകോടതി ഹരജിക്കാരിക്ക് സംരക്ഷണം നൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.