കൈക്കൂലി: കരസേന അക്കൗണ്ട്സ് ഉദ്യോഗസ്ഥർ അടക്കം ഏഴുപേർ അറസ്റ്റിൽ

ന്യൂഡൽഹി: 10 ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ കരസേനയുടെ ദക്ഷിണ പശ്ചിമ കമാൻഡിലെ ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവിസ് (ഐ‌.ഡി.‌എ‌.എസ്) ഉദ്യോഗസ്ഥനടക്കം ഏഴുപേർ അറസ്റ്റിൽ. പരിശോധനയിൽ 40 ലക്ഷം രൂപ പിടിച്ചെടുത്തതായി സി.ബി.ഐ ഉദ്യോഗസ്ഥർ അറിയിച്ചു.

ജയ്പുരിലെ സൗത്ത് വെസ്റ്റേൺ കമാൻഡിൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസറായ (ഐ.എഫ്.എ) 1998 ബാച്ച് ഐ.ഡി.എ.എസ് ഉദ്യോഗസ്ഥൻ ഉമാ ശങ്കർ പ്രസാദ് കുശ് വഹ, ഐ.എഫ്.എ ഓഫിസിലെ അക്കൗണ്ട്സ് ഓഫിസർ വിജയ് നാമ, ജൂനിയർ പരിഭാഷകൻ രാം രൂപ് മീണ, ഇടനിലക്കാരനായ ജയ്പുർ ആസ്ഥാനമായ തനുശ്രീ സർവിസസിലെ രാജേന്ദ്ര സിങ് എന്നിവരാണ് പിടിയിലായത്.

ഹരിയാനയിലെ ജിന്ദ് ആസ്ഥാനമായ ഹൈടെക് സെക്യൂരിറ്റി സർവിസസ് പ്രൈവറ്റ് ലിമിറ്റഡിലെ സുനിൽ കുമാർ, ഗംഗാനഗർ ആസ്ഥാനമായ ഇ.എസ്.എസ് പി.ഇ.ഇ ട്രേഡേഴ്‌സിലെ പ്രബ്ജീന്ദർ സിങ് ബ്രാർ, ഭട്ടിൻഡ ആസ്ഥാനമായ ഡി.കെ എന്റർപ്രൈസസിലെ ദിനേഷ് കുമാർ ജിൻഡാൽ എന്നിവരെയും വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Bribery: Seven people including army accounts officer arrestedജയ്പുർ, ജിന്ദ്, ഭട്ടിൻഡ, ഗംഗാനഗർ അടക്കം ഒമ്പത് സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണ് 40 ലക്ഷം രൂപ, സ്വത്ത് രേഖകൾ, മറ്റ് രേഖകൾ എന്നിവ കണ്ടെടുത്തത്. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ പ്രതികൾ വ്യവസ്ഥകൾ ലംഘിച്ച് ദക്ഷിണ പശ്ചിമ കമാൻഡിലെ വിവിധ സേവനങ്ങളുടെ പുറംകരാർ ജോലി നേടിയതായും ബില്ലുകൾ അനുവദിക്കാൻ ഐ.എഫ്.എ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ഗൂഢാലോചന നടത്തിയതായും സി.ബി.ഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Bribery: Seven people including army accounts officer arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.