ലോക്​ഡൗണിൽ നശിക്കുന്നത്​​ എട്ട്​ ലക്ഷം ലിറ്റർ ബിയർ

ന്യൂഡൽഹി: ലോക്​ഡൗൺ കാരണം എട്ടുലക്ഷത്തോളം ലിറ്റർ ഫ്രഷ്​ ബിയർ നശിപ്പിക്കേണ്ടി വരുന്നതായി ബ്രൂവറി ഉടമകളുടെ സംഘടനയായ ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ. രാജ്യത്തൊട്ടാകെയുള്ള 250ഓളം ചെറുകിട ബ്രൂവറികളാണ്​ കേടുവന്ന ഇത്രയും ബിയർ നശിപ്പിക്കുന്നത്​. 

700 കോടി രൂപ വിലമതിക്കുന്ന 1.2 ദശലക്ഷം കെയ്​സ്​ ഇന്ത്യൻ നിർമിത വിദേശ മദ്യം ഡൽഹി ഒഴികെയുള്ള വടക്കൻ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായും വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

ബോട്ടിൽ ചെയ്യാത്ത ഫ്രഷ് ബിയർ പെ​ട്ടെന്ന്​ കേടുവരും. അല്ലെങ്കിൽ പ്രത്യേക താപനിലയിൽ സൂക്ഷിക്കണം. ലോക്​ഡൗണിൽ പ്ലാൻറുകൾ പ്രവൃത്തിക്കാത്തതിനാൽ ഇതുസാധ്യമല്ല. ഫ്രഷ് ബിയർ സംഭരിക്കുന്ന എല്ലാ പ്ലാൻറുകളും അടച്ചിട്ടിരിക്കുകയാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - brewers start draining eight lakh litres of fresh beer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.